മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തത്കാലം പൊളിക്കേണ്ടതില്ല.

Category : Kerala | Sub Category : Ernakulam Posted on 2019-06-10 16:36:08


മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തത്കാലം പൊളിക്കേണ്ടതില്ല.

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തത്കാലം പൊളിക്കേണ്ടതില്ല. തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആറാഴ്ചത്തേക്കാണ് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടത് . അപ്പാര്‍ട്ട്‌മെന്റുകള്‍ അതുവരെ പൊളിച്ചുമാറ്റില്ല. ജൂലൈ ആദ്യവാരം ബെഞ്ച് ഹര്‍ജി പരിഗണിക്കും. അവധി കഴിഞ്ഞ് ജൂലൈയിലാണ് കോടതി തുറക്കുക. അപ്പോള്‍ ഹര്‍ജിയുടെ  കാര്യങ്ങള്‍ കോടതി പരിഗണിക്കും.  എറണാകുളം മരട് നഗരസഭയിലെ തീരപരിപാലന മേഖലയില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Leave a Comment: