യുവരാജ്​ സിങ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

Category : Sports | Sub Category : Cricket Posted on 2019-06-10 16:13:50


യുവരാജ്​ സിങ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

 ഇന്ത്യയുടെ മികച്ച ഓൾ  റൗണ്ടർമാരിൽ ഒരാളായ  യുവരാജ്​ സിങ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 17 വർഷം  അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിരുന്നു. അർബുദ രോഗ ബാധിതനായതിനെ തുടർന്ന്​ ഏറെ കാലം ക്രിക്കറ്റിൽ നിന്ന്​ വിട്ടു​ നിന്നെങ്കിലും പിന്നീട്​ മൈതാനത്തിൽ സജീവമായി . 2011ൽ ലോകകപ്പിൽ മികച്ച പ്രകടനമാണ്​ യുവി​ കാഴ്​ച വെച്ചത്​. ഡർബനിൽ നടന്ന മത്സരത്തിൽ സ്​റ്റുവർട്ട്​ ബ്രോഡിൻെറ പന്തിൽ ഒരോവറിലെ ആറ്​ പന്തുകളിലും സിക്​സർ പറത്തിയ​ പ്രകടനം അവിസ്മരണായീയമായിരുന്നു.
Leave a Comment: